---
title: "യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു"
english_title: "Russian Attack on Cargo Ship Near Odesa Kills 10, Including Malayali Sailor Akhil Joyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373601/russia-ukraine-odesa-ship-attack-akhil-joyan-kerala-sailor-killed`"
published_at: "2026-07-21T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5eb3bd146dc_1000184567.jpg"
keywords: ["Russia", "Ukraine", "Odesa", "Golden Leo"]
---

# യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു

> **Lead Summary:** **ദില്ലി**: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ മലയാളി ജീവനക്കാരൻ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു.

## Article Content

**ദില്ലി**: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ മലയാളി ജീവനക്കാരൻ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു.

കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.

‘ഗോൾഡൻ ലിയോ’ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ ഇന്ത്യൻ, സിറിയൻ നാവികർ ഉണ്ടായിരുന്നതായാണ് വിവരം. ഭക്ഷ്യധാന്യങ്ങൾ കയറ്റിയ കപ്പലിന് നേരെയായിരുന്നു ആക്രമണം.

ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 8 പേരെ യുക്രെയ്ൻ നാവിക സേന രക്ഷപ്പെടുത്തി. ആക്രമണത്തിൽ യുക്രെയ്ൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു.

ജൂലൈ 20ന് ശേഷം കരിങ്കടലിൽ 7 കപ്പലുകൾ റഷ്യൻ ആക്രമണത്തിന് ഇരയായിട്ടുണ്ട്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ തിരിച്ചടി നടത്തിയ പശ്ചാത്തലത്തിലാണ് കരിങ്കടലിൽ ആക്രമണങ്ങൾ വർധിച്ചത്.

വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മരിച്ച അഖിൽ ജോയന്റെ കുടുംബവുമായി ബന്ധപ്പെട്ട് നയതന്ത്ര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373601/russia-ukraine-odesa-ship-attack-akhil-joyan-kerala-sailor-killed`)